FLASH NEWS

അമീബിക് മസ്തിഷ്കജ്വരം : കരുതലാണ് മുഖ്യം

July 04,2024 05:46 PM IST

നമ്മുടെ നാടു പോലെ ഉഷ്ണമേഖലകളിലെ കെട്ടിക്കിടക്കുന്ന ശുദ്ധ ജലാശയങ്ങളിൽ കാണപ്പെടുന്ന നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന അമീബയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്നത്.

 

ലക്ഷണങ്ങൾ :  1.സാധാരണഗതിയിൽ അണുക്കൾ തലച്ചോറിൽ പ്രവേശിച്ചാൽ 5–7 ദിവസങ്ങൾക്കകം കടുത്ത പനി, തലവേദന,ഛർദി, മയക്കം,അപസ്മാരം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാണിയ്ക്കും.

2.ചിലർക്കു ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടും.

3.മെനിഞ്ചസിനെ ബാധിക്കുമെന്നതിനാൽ കഴുത്ത് ചലിപ്പിക്കുമ്പോൾ മുറുക്കം അനുഭവപ്പെടും.

 

പ്രതിരോധിയ്ക്കാം :

 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ ഇത്തരം നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാൻ സാധ്യതയുള്ളൂ എന്നതിനാൽ ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും ഇറങ്ങരുത്.

നീന്തൽക്കുളങ്ങളിൽ ശാസ്ത്രീയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്തു വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

 

വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം.

മൂക്കിൽ കൂടി മാത്രമേ അമീബ തലച്ചോറിൽ പ്രവേശിക്കുകയുള്ളൂ എന്നതിനാൽ ജലാശയങ്ങളിലും കുളങ്ങളിലും കുളിക്കുമ്പോൾ ‘നോസ് ക്ലിപ്പുകൾ’ ഉപയോഗിക്കാം. അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിയ്ക്കുക.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.